എടവക: ഇന്ത്യന്‍ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തു. ഭരണഘടന മുന്നോട്ടുവെക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, സമത്വം, നീതി, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അവ സംരക്ഷിക്കാനുമുള്ള പ്രതിബദ്ധതയോടെയാണ് ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള അവബോധം ജനപ്രതിനിധികളിലും ജീവനക്കാരിലും ശക്തിപ്പെടുത്തുന്നതിനും ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള സന്ദേശം ചടങ്ങ് നല്‍കി.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനോദ് തോട്ടത്തില്‍, മെമ്പര്‍മാരായ ജംഷീറ ശിഹാബ്, ഹര്‍ഷിത ബാരിക്കല്‍, പഞ്ചായത്ത് സെക്രട്ടറി ബീന വര്‍ഗീസ്, അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ ബി. നായര്‍, ഹെഡ് ക്ലര്‍ക്ക് ബൈജു ബാബു, മറ്റ് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)