വയനാട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം കഥകളി മത്സരത്തില്‍ മാനന്തവാടി എം.ജി.എം എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാമതെത്തി. എച്ച്.എസ്.എസ് വിഭാഗത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ഏഞ്ചലീന കുര്യനും എച്ച്.എസ് വിഭാഗത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആവണി ശങ്കറുമാണ് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയത്. കലാമണ്ഡലം അരവിന്ദ് മാഷിന്റെ കീഴിലാണ് ഏഞ്ചലീന മൂന്ന് വര്‍ഷമായി കഥകളി അഭ്യസിക്കുന്നത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏഞ്ചലീന കഴിവ് തെളിയിച്ചിട്ടുണ്ട്. ജിന്‍സി ഷിബു പോള്‍ ദമ്പതികളുടെ മകളാണ്.
ജില്ലാ കലോത്സവത്തില്‍ കഥകളി മത്സരത്തില്‍ ആദ്യമായാണ് ആവണി പങ്കെടുക്കുന്നത്. ആദ്യ പ്രകടനത്തില്‍ ഒന്നാമതായ സന്തോഷത്തിലാണ് ആവണി. യുകെജി മുതല്‍ ഭരതനാട്യം, കുച്ചിപ്പുടിയില്‍ അഭ്യസിക്കുന്ന ആവണി കലാമണ്ഡലം അരവിന്ദ് മാഷിന്റെ കീഴിലാണ് കഥകളി പരിശീലിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആവണി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനതലത്തിലും നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഏഞ്ചലീനയും ആവണിയും. പരിശീലനത്തിനും കലാപ്രയാണത്തിനും സ്കൂള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും പ്രോത്സാഹനവും ഇവര്‍ക്ക് കരുത്താകുന്നു.
അഭിപ്രായങ്ങൾ (Comments)