മാനന്തവാടി

വയനാട് ജില്ലാ കലോത്സവം; ഓവറോള്‍ കീരിടം ചൂടി മാനന്തവാടി എം.ജി.എം

വയനാട് ജില്ലാ കലോത്സവം; ഓവറോള്‍ കീരിടം ചൂടി മാനന്തവാടി എം.ജി.എം

മുട്ടില്‍: മുട്ടില്‍ ഡബ്ല്യൂ.എം. ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ വേദികളിലായി നാല് ദിവസം അരങ്ങേറിയ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 275 പോയിന്റ് നേടി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂള്‍ ഓവറോള്‍ കിരീടം ചൂടി. 191 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി. ഉപ ജില്ല തലത്തില്‍ 434 പോയിന്റോടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ഒന്നാമതെത്തി. 429 പോയിന്റുമായി മാനന്തവാടി രണ്ടാം സ്ഥാനവും 324 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 465 പോയിന്റുമായി മാനന്തവാടി ഒന്നാമതെത്തിയപ്പോള്‍ 406 പോയിന്റുമായി വൈത്തിരിയും 403 പോയിന്റുമായി ബത്തേരിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ 183 പോയിന്റുമായി മാനന്തവാടി ഒന്നാം സ്ഥാനവും 177 പോയിന്റുമായി സുല്‍ത്താന്‍ ബത്തേരി രണ്ടാം സ്ഥാനവും 174 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനവും പങ്കിട്ടു.

യു.പി വിഭാഗം സംസ്‌കൃത മേളയില്‍ 45 പോയിന്റുമായി സെന്റ് തോമസ് നടവയല്‍ ഒന്നാം സ്ഥാനവും 40 പോയിന്റുമായി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. അറബിക് വിഭാഗത്തില്‍ 45 പോയിന്റുമായി മുട്ടില്‍ ഡബ്ല്യു.ഒ യു.പി സ്‌കൂള്‍ ഒന്നാമതെത്തി. 25 പോയിന്റുമായി പിണങ്ങോട് ജി.യു.പി സ്‌കൂള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. ജനറല്‍ വിഭാഗത്തില്‍ 60 പോയിന്റുമായി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂള്‍ ഒന്നാമതെത്തി. 30 പോയിന്റ് വീതം നേടി പടിഞ്ഞാറത്തറ എ.യു.പി.എസും സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത മേളയില്‍ 64 പോയിന്റുമായി പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 45 പോയിന്റുമായി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. അറബിക് വിഭാഗത്തില്‍ 65 പോയിന്റുമായി മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസും പിണങ്ങോട് ഡബ്ല്യു.എച്ച്.എസ്.എസും ഒന്നാം സ്ഥാനം പങ്കിട്ടു. 35 പോയിന്റുമായി പനമരം ക്രസന്റ് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തി. ജനറല്‍ വിഭാഗത്തില്‍ 145 പോയിന്റുമായി മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ് ഒന്നാമതും 95 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 90 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 83 പോയിന്റുമായി മീനങ്ങാടി ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ