തവിഞ്ഞാല്‍: കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന്റെ 2025-26 വര്‍ഷത്തെ മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന അവാര്‍ഡ് തവിഞ്ഞാല്‍ മോഡല്‍ അങ്കണവാടി കരസ്ഥമാക്കി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിനും മാനന്തവാടി ഐസിഡിഎസ് പ്രോജക്ടിനും ഒരുപോലെ അഭിമാനമായി ഈ നേട്ടം.ശിശു സൗഹൃദ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കുട്ടികളുടെ സമഗ്രവികസനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അങ്കണവാടി മികച്ച മാതൃകയാണ്. മികച്ച പ്രീസ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പോഷകാഹാര വിതരണം, ആരോഗ്യശുചിത്വ പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ സുരക്ഷ, രക്ഷിതാക്കളുടെ പങ്കാളിത്തം തുടങ്ങി വിവിധ മേഖലകളിലെ മികവിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
അങ്കണവാടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വര്‍ക്കര്‍ ജോളി ചെറിയാനും ഹെല്‍പ്പര്‍ എലിസബത്ത് പി.ക്കും ഈ നേട്ടത്തില്‍ നിര്‍ണായക പങ്കുണ്ട്. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണവും ഈ വിജയത്തിന് കരുത്തേകി.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ
20 2425 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് അംഗണ്‍ വാടി നിര്‍മ്മിച്ചത്
അഭിമാനമായി മാറിയ ഈ നേട്ടം അങ്കണവാടി പ്രവര്‍ത്തകര്‍ക്കും നാടിനും വലിയ അംഗീകാരമാണന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജി ബിജു പറഞ്ഞു
അടുത്ത 5 വര്‍ഷം കൊണ്ട് പരമാവധി അംഗണ്‍ വാടികള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കും പുരസ്‌കാരം നേടിയ തിന് പിന്നില്‍ പ്രവര്‍ത്തിച്ച അങ്കണ്‍ വാടി പ്രവര്‍ത്തകര്‍ എഎല്‍എംസി അംഗങ്ങള്‍ എന്നിവരെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം അഭിനന്ദിച്ചു
അഭിപ്രായങ്ങൾ (Comments)