മാനന്തവാടി: കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഉഷ വിജയന്റെയും ഡബ്ല്യുഎസ്എസ്എസ് മാനന്തവാടിയുടെയും സഹകരണത്തോടെ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കിണറ്റില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എ ഉഷ വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ശ്രീജ കെ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അനില്‍കുമാര്‍ കെ,ഡബ്ല്യുഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജിനോജ് പാലത്തടത്തില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിനീഷ് പി.എസ് പദ്ധതി വിശദീകരിച്ചു.
കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിജേഷ് കുമാര്‍ പി, കേരള സ്‌റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സജിത് ചന്ദ്രന്‍, സെക്രട്ടറി ഷറഫുദ്ദീന്‍ ടി, വയനാട് ജില്ലാ ഡിവിഷന്‍ മാനേജര്‍ മണികണ്ഠന്‍, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ജോഷി തുമ്പാനം, സ്‌റ്റേറ്റ് കമ്മിറ്റി അംഗം പിന്റോ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)