തൃശിലേരി: ജിഎച്ച്എസ്എസ് തൃശിലേരിയില്‍ എസ്ഇപി സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 'സ്വഭാവ രൂപീകരണവും വ്യക്തിത്വ വികസനവും' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗുരുകുലം കോളേജ് പ്രിന്‍സിപ്പല്‍ ഷാജന്‍ ജോസ് ക്ലാസിന് നേതൃത്വം നല്‍കി. അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്ലാസില്‍ പഠനത്തോടൊപ്പം നല്ല വ്യക്തിത്വവും സ്വഭാവഗുണങ്ങളും വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. സ്വന്തം ആശയങ്ങള്‍ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലായിരുന്നു ക്ലാസ്. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവും ആത്മവിശ്വാസവും പകരുന്നതായി ക്ലാസ് മാറി.ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ജോമോന്‍ അധ്യക്ഷത വഹിച്ചു.
ഗീതു ടീച്ചര്‍ സ്വാഗതം ആശംസിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപികമാരായ രേജിത ടീച്ചര്‍, സീന ടീച്ചര്‍, എസ്ഇപി ജോയിന്റ് കോര്‍ഡിനേറ്റര്‍ ബെന്‍സണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അഭിപ്രായങ്ങൾ (Comments)