മാനന്തവാടി

പഴശ്ശി ചരമ വാര്‍ഷികം; അനുസ്മരണ സമ്മേളനം നവംബര്‍ 30ന്

പഴശ്ശി ചരമ വാര്‍ഷികം; അനുസ്മരണ സമ്മേളനം നവംബര്‍ 30ന്

മാനന്തവാടി: കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ 221ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 30ന്  മാനന്തവാടി പഴശ്ശി കുടീരത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. രാവിലെ 9.30ന് എം.എല്‍.എ ഉഷ വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കലക്ടര്‍ വി. ചെല്‍സാസിനി  എന്നിവര്‍ വിശിഷ്ടാതിഥികളാകും. കോഴിക്കോട് സര്‍വകലാശാല മലയാളം, കേരളം പഠനവിഭാഗം പ്രൊഫസര്‍ ഡോ. ജോസഫ് സ്‌കറിയ അനുസ്മരണ പ്രഭാഷണം നടത്തും. 

സബ് കലക്ടര്‍ അതുല്‍ സാഗര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജി ബിജു, ഖമര്‍ ലൈല, ഗിരിജ സുധാകരന്‍, പ്രമോദ് മാസ്റ്റര്‍, അഞ്ജു ബാലന്‍, എം. ലക്ഷ്മി , മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.വി ജോര്‍ജ്, പി.വി.എസ് മുസ, ലേഖ രാജീവന്‍, പഴശ്ശിരാജാ മ്യൂസിയം കോഴിക്കോട് ചാര്‍ജ് ഓഫീസര്‍ കെ. കൃഷ്ണരാജ്, പഴശ്ശികുടീരം മ്യൂസിയം മാനേജര്‍ ഐ.ബി ക്ലമന്റ് എന്നിവര്‍ പങ്കെടുക്കും.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ