മാനന്തവാടി

മാനന്തവാടിയില്‍ തൊഴില്‍ മേള നടത്തി

മാനന്തവാടിയില്‍ തൊഴില്‍ മേള നടത്തി

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ വയനാട് സ്‌കില്‍ പാര്‍ക്കില്‍ ടാലി ബെംഗളൂരുവിന്റെ സഹകരണത്തോടെ തൊഴില്‍ മേള 2026 സംഘടിപ്പിച്ചു. പത്ത് പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. 116 തൊഴില്‍ അന്വേഷകര്‍ മേളയില്‍ പങ്കെടുത്ത് വിവിധ കമ്പനികളിലെ തൊഴിലവസരങ്ങള്‍ക്കായി അഭിമുഖങ്ങളില്‍ പങ്കെടുത്തു.നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ജോര്‍ജ് മേള ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ, കലാ, കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ്. മൂസ മുഖ്യപ്രഭാഷണം നടത്തി.

ടാലി കമ്പനി പ്ലേസ്‌മെന്റ് കോഓര്‍ഡിനേറ്റര്‍ വിജയ്, സംസ്ഥാന ടീം ഹെഡ് ബിനോജ്, വയനാട് സ്‌കില്‍ പാര്‍ക്ക് എം.ഡി. അനീഷ്, സിഡിറ്റ് പ്രതിനിധി സഞ്ജു ജോണി എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ