കുറ്റിമൂല: സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ഇടവക തിരുനാളിന് കൊടിയേറി. നവംബര്‍ 27, 28, 29 തീയതികളിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.
ഇന്ന് വൈകിട്ട് 4.45ന് കൊടിയേറ്റം നടന്നു. തുടര്‍ന്ന് അഞ്ചിന് മാനന്തവാടി ഹൗസിലെ ഫാ. ലിബിന്‍ നോര്‍ബട്ടിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകിട്ട് ഏഴിന് കുട്ടികളുടെ കലാപരിപാടികളായ 'റിജോയ്‌സ് 2026' അരങ്ങേറി.
നവംബര്‍ 28ന് വൈകിട്ട് അഞ്ചിന് രൂപതാ ചാന്‍സലര്‍ റവ. ഫാ. അനൂപ് കാളിയാനിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. തുടര്‍ന്ന് ഇടവക ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനവും നടക്കും.
നവംബര്‍ 29ന് രാവിലെ പത്തിന് സിയോണ്‍ ധ്യാനകേന്ദ്രത്തിലെ റവ. ഫാ. ജിന്റോ തട്ടുപറമ്പിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ഉച്ചയ്ക്ക് ഒന്നിന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
അഭിപ്രായങ്ങൾ (Comments)