മാനന്തവാടി: എസ്എംഎ ബാധിതരായ സഹോദരങ്ങളുടെ ചികിത്സയ്ക്കായി 50 കോടി രൂപ സമാഹരിക്കാനുള്ള ദൗത്യത്തിന് കൈത്താങ്ങാകാന്‍ മാനന്തവാടിയില്‍ കാരുണ്യഗാനമേള സംഘടിപ്പിക്കുന്നു. അതോടൊപ്പം താഴയങ്ങാടി നിവാസിയായ റിയാസിന്റെ ചികിത്സാ സഹായത്തിനായി 60 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തിനുള്ള സഹായവും പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.മാനന്തവാടിയിലെ ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. D3 Entertainments Wayanad അവതരിപ്പിക്കുന്ന ഗാനമേള നവംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കും.വിധിയെ തോല്‍പ്പിക്കാനുള്ള ഈ മഹാദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് സംഘാടകരായ റഷീദ് നീലാംബരിയും സംഘവും അഭ്യര്‍ത്ഥിച്ചു.
ചികിത്സാ സഹായത്തിനായി കാരുണ്യ ഗാനമേള നാളെ
അഭിപ്രായങ്ങൾ (Comments)