വാളാട്: അരനൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള വാളാട് എ.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് (നവംബര്‍ 28) ഉച്ചയ്ക്ക് 2 മണിക്ക് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ധീഖ് നിര്‍വഹിക്കും. ഉഷാ വിജയന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.സഹ്‌റ ഗ്രൂപ്പ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് മഖ്ദൂം പദ്ധതി വിശദീകരണം നടത്തും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, എ.ഇ.ഒ സുനില്‍ കുമാര്‍ തുടങ്ങിയ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് വൈകിട്ട് 4 മണിക്ക് പൂര്‍വവിദ്യാര്‍ഥി സംഗമവും രാത്രി 7 മണിക്ക് സമീര്‍ ബിന്‍സി & ഇമാം മജ്ബൂര്‍ ടീമിന്റെ നേതൃത്വത്തില്‍ സൂഫി സംഗീത സദസ്സും സംഘടിപ്പിക്കും.
അഭിപ്രായങ്ങൾ (Comments)