കരിങ്ങാരി: ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ കരിങ്ങാരിയില്‍ കതിര് വിദ്യാര്‍ത്ഥി കാര്‍ഷിക ക്ലബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഒന്നു ചേര്‍ന്ന് കേരളത്തിലെ അഞ്ഞൂറ് പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കതിര് വിദ്യാര്‍ത്ഥി കാര്‍ഷിക ക്ലബ് . പഠനകാലത്ത് തന്നെ വിദ്യാത്ഥികളില്‍ കാര്‍ഷികവൃത്തിയോട് ആഭിമുഖ്യം വളര്‍ത്തുക, പ്രകൃതി സംരക്ഷണ മനോഭാവം ഉളവാക്കുക, പുതു തലമുറയില്‍ അധ്വാന ശീലം വളര്‍ത്തുക,സാമൂഹ്യ തിന്മകളിലും ദുശീലങ്ങളിലും പെട്ടുപോകാതെ പുതുതലമുറയെ സൃഷ്ടിപരതയിലേക്ക് നയിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
കാര്‍ഷിക സാങ്കേതികവിദ്യ,പരമ്പരാഗതവും നവീനവുമായ കാര്‍ഷിക അറിവുകള്‍,പരിസ്ഥിതി സംരക്ഷണം,ഗ്രാമീണ അറിവുകള്‍ എന്നിവയെ ഏകോപിപ്പിച്ച് വിദ്യാര്‍ത്ഥികളെ ഭാവിയിലെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി വളര്‍ത്തുക എന്നതാണ് കതിരിന്റെ ദൗത്യം. കതിര് പദ്ധതിയുടെ ഭാഗമായി കരിങ്ങാരി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബ് രൂപീകരിക്കുകയും വിദ്യാലയ കൃഷിത്തോട്ടം, പാഴ് വസ്തു പരിപാലനം , ജൈവ കമ്പോസ്റ്റ് നിര്‍മ്മാണം, പച്ചക്കറി തൈകളുടെ ഉത്പാദനവും വിതരണവും, പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണം, നൂതന കൃഷി രീതികളിലുള്ള പരിശീലനം എന്നിവ നടപ്പിലാക്കി വരുന്നു . കതിര് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല ടി എം ഫല വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആത്തിക്ക ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു . വാര്‍ഡ് മെമ്പര്‍ മൊയ്തു യു , പിടിഎ പ്രസിഡന്റ് നാസര്‍ എസ് ,എം പി ടി എ പ്രസിഡന്റ് മഞ്ജു കെ കെ , എസ് എം സി ചെയര്‍മാന്‍ റഷീദ് കെ പി , കൃഷി അസിസ്റ്റന്റ് സിന്ധു , കതിര് ക്ലബ്ബ് കണ്‍വീനര്‍ ഷീജ ഡി കെ , അധ്യാപകരായ ബാലന്‍ പുത്തൂര്‍, സിന്ധു കെ എം ,മഞ്ജു ജോസ്, മമ്മൂട്ടി കെ, കിരണ്‍ സി, ഹര്‍ഷ കെ ആര്‍, കതിര് ക്ലബ്ബ് സെക്രട്ടറി അലന്‍സിയ സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കതിര് പ്രവര്‍ത്തനങ്ങളുടെ വിജയത്തിലേക്കായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും നാട്ടുകാരായ കര്‍ഷകരെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി വിപുലമായ സമിതി രൂപീകരിച്ചിട്ടുണ്ട്.
അഭിപ്രായങ്ങൾ (Comments)