മാനന്തവാടി

അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂളില്‍  റോബോട്ടിക്‌സ് പ്രദര്‍ശനവും ഐ.ടി പരിശീലനവും നടത്തി

അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂളില്‍  റോബോട്ടിക്‌സ് പ്രദര്‍ശനവും ഐ.ടി പരിശീലനവും നടത്തി

വെള്ളമുണ്ട: ലോക ഭിന്നശേഷി  ദിനാചരണത്തോടനുബന്ധിച്ച് കുറ!ുമ്പാല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെള്ളമുണ്ട അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്‌സ് പ്രദര്‍ശനവും ഐ.ടി പരിശീലനവും സംഘടിപ്പിച്ചു. അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമര്‍ലൈല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റംല അധ്യക്ഷത വഹിച്ചു. ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച ഫ്രീ കിക്ക് , സ്മാര്‍ട്ട് വേസ്റ്റ് ബിന്‍, സ്ട്രീറ്റ് ലൈറ്റ്, പാഡി ഫീല്‍ഡ് പ്രൊട്ടക്ഷന്‍, ഓട്ടോമാറ്റിക് ഡോര്‍, പാര്‍ക്കിംഗ് , എല്‍.ഇ.ഡി ബ്ലിങ്കിംഗ്,ട്രാഫിക് സിഗ്‌നല്‍ തുടങ്ങിയ വിവിധയിനം കുഞ്ഞു റോബോട്ടുക ളുടെ പ്രദര്‍ശനം കുട്ടികളില്‍ ഏറെ കൗതുകവും ആവേശവും നിറച്ചു. പ്രദര്‍ശന ത്തോടൊപ്പം  വിദ്യാര്‍ത്ഥികള്‍ക്കായി ലളിതവും രസകരവുമായ ഐ.ടി പരിശീലനവും നല്‍കി.


    കുറുമ്പാല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ റഷീദ് കെ, പി.ടി.എ പ്രസിഡന്റ് ശ്രീനിവാസന്‍, അല്‍ കറാമ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ കരീം ,ലിറ്റില്‍ കൈറ്റ്‌സ് മെന്റര്‍മാരായ ഹാരിസ് കെ., അനില  എസ്, റീജ ടീച്ചര്‍,റ!ൂബി ടി കെ എന്നിവര്‍ പ്രസംഗിച്ച!ു.ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ പരിശീലനത്തിനും പ്രദര്‍ശനത്തിനും നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ