മാനന്തവാടി

ഭാഷാ പഠനം കാലോചിതമായി നവീകരിക്കണം: കെഎടിഎഫ്

ഭാഷാ പഠനം കാലോചിതമായി നവീകരിക്കണം: കെഎടിഎഫ്

മാനന്തവാടി:  പ്രവാസ ലോകത്തെയും അന്താരാഷ്ട്ര വ്യാപാര നയതന്ത്ര  മേഖലയിലെയും തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആധുനിക സാങ്കേതങ്ങള്‍  ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഭാഷാ പഠനം അനിവാര്യമാകുകയാണെന്നും പൊതു വിദ്യാലയങ്ങളിലെ ഭാഷാ പഠനം ആഗോള തൊഴില്‍ സാധ്യതകളെ പരിഗണിച്ചുകൊണ്ട് ആധുനിക ഭാഷ ലാബുകളും എ ഐ അധിഷ്ഠിത ഡിജിറ്റല്‍ പഠന സൗകര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് കാലോചിതമായി നവീകരിക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഗഅഠഎ മാനന്തവാടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .
പുതുയുഗം പുത്തന്‍ പ്രതീക്ഷകള്‍ എന്ന പ്രമേയത്തില്‍ നടത്തിയ സമ്മേളനം വാന നിരീക്ഷകനും ആര്‍ എ ടി എഫ് ജില്ലാ ട്രഷററുമായ മമ്മൂട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . കെ എ ടി എഫ് മാനന്തവാടി സബ്ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. 


സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ എ ടി എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുസ്സലാം എംപി, ജില്ലാ പ്രസിഡണ്ട് ഖലീലുറഹ് മാന്‍,  കണിയാരം സ്‌കൂളിലെ നാസര്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് യാത്രയപ്പ് നല്‍കി. ബത്തേരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ മുഹമ്മദ് ശരീഫ് ഇകെ,  എസ് എസ് കെ െ്രെടനര്‍മാരായ ജാഫര്‍ പി കെ , സുബൈര്‍ ഗദ്ദാഫി, തുടര്‍ച്ചയായി മൂന്നുതവണ അറബിക് ടാലന്റ് ടെസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തരുവണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മിന്‍ഹാ ഫാത്തിമ എന്നിവരെ ആദരിച്ചു. മാനന്തവാടി ഉപജില്ല അറബിക് കലോത്സവത്തില്‍ ഓവറോള്‍ നേടിയ വിദ്യാലയങ്ങള്‍ക്ക് പ്രത്യേക ഉപഹാരം നല്‍കി.
യൂനുസ് ഇ , ജലീല്‍ പി കെ , മന്‍സൂര്‍ കെ ,നസ്രീന്‍ ടി , അക്ബറലി , ബനാത്ത് വാല,
മുഹമ്മദലി ,  ബാസില്‍എന്നിവര്‍ പ്രസംഗിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ