പുതുശ്ശേരി: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്, പുതുശ്ശേരി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി, നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം പദ്ധതി, മാനസിക ആരോഗ്യ പദ്ധതിയായ ഹര്‍ഷം പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'എവര്‍ഗ്രീന്‍ ടുഗെദര്‍ വി സെലിബ്രേറ്റ് ലൈഫ് എന്ന പേരില്‍ പുതുശ്ശേരി വയോജന സൗഹൃദ സംഗമം പുതുശ്ശേരി ഗവ. എല്‍.പി. സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിന്റോ കല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍ ഡോ.ശാന്തിനി ടി വയോജന സന്ദേശം നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിനി തോമസ്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീജ രാജേഷ്, ഗീത ബാബു, സീനിയര്‍ സിറ്റിസണ്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പ്രേംജിത്ത്.കെ, എ.ഡി.എസ് പ്രസിഡന്റ് വിനിത ഷിബി എന്നിവര്‍ സംസാരിച്ചു.
ഡോ. പ്രിന്‍സി മത്തായി, ഡോ.സിജോ കുര്യാക്കോസ് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി. പുതുശ്ശേരി ഡിസ്‌പെന്‍സറിയിലെ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ പവിതയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി പ്രത്യേക യോഗ പരിശീലനവും സംഘടിപ്പിച്ചു. എം പി എച്ച് ഡബ്ലി ജോബിനി എ തോമസ് ആയുഷ്ഗ്രാം അറ്റന്‍ഡര്‍ ബിബിന്‍ പി എഫ്,ഹര്‍ഷം പദ്ധതി അറ്റന്‍ഡര്‍ അഖില്‍ പി ടി എന്നിവരും ഈ പരിപാടിയില്‍ പങ്കെടുത്തു.
ടമഷമ്യമി
അഭിപ്രായങ്ങൾ (Comments)