മാനന്തവാടി

മാനന്തവാടി ടീം കനിവ്  ചികിത്സാ സഹായം കൈമാറി

മാനന്തവാടി ടീം കനിവ്  ചികിത്സാ സഹായം കൈമാറി

മാനന്തവാടി: എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെയും, കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്ന റിയാസിന്റെയും ചികിത്സയ്ക്കായി മാനന്തവാടിയിലെ ജീവകാരുണ്യ കൂട്ടായ്മയായ ടീം കനിവ് സമാഹരിച്ച 1,04,545 രൂപ കൈമാറി.കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ കള്ളുരുട്ടി സ്വദേശികളായ അരുണ്‍-ശാല്‍മി ദമ്പതികളുടെ ഒന്നര വയസ്സുള്ള മക്കളായ ഡേവിഡ്, ഒലിവര്‍, ഈതന്‍ എന്നീ മൂന്ന് കുട്ടികളുടെ ചികിത്സയ്ക്കും മാനന്തവാടി താഴെ അങ്ങാടി സ്വദേശി റിയാസിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുമുള്ള സഹായമായാണ് തുക സമാഹരിച്ചത്.ടീം കനിവിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 4 മുതല്‍ 7 മണി വരെ നടത്തിയ ഫണ്ട് ശേഖരണത്തിലൂടെയാണ് തുക കണ്ടെത്തിയത്. സമാഹരിച്ച 1,04,545 രൂപ ടീം കനിവ് അംഗങ്ങള്‍ മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന് കൈമാറി.

ടീം കനിവ് പ്രസിഡന്റ് സൂരജ് കുമാര്‍, സെക്രട്ടറി റഫീഖ്, ഷാജി കോമത്ത്, റസാഖ്, അജേഷ് വാര്യര്‍, റജീന പടയന്‍, വിജിത, സജ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ