മാനന്തവാടി

കുരുന്നുകള്‍ക്ക് കൈത്താങ്ങായി എന്‍.എസ്.എസ്; വിവാഹ കാറ്ററിംഗ് വരുമാനം എസ്.എം.എ. ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി നല്‍കും

കുരുന്നുകള്‍ക്ക് കൈത്താങ്ങായി എന്‍.എസ്.എസ്; വിവാഹ കാറ്ററിംഗ് വരുമാനം എസ്.എം.എ. ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി നല്‍കും

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ സാമൂഹിക സംരംഭകത്വ പദ്ധതിയായ 'iNSSpire' കാറ്ററിങ് സര്‍വീസിലൂടെ ലഭിക്കുന്ന വരുമാനം എസ്.എം.എ. ബാധിതരായ കുട്ടികളുടെ ചികിത്സാ സഹായത്തിനായി നല്‍കുന്നു. കാരകുനി സ്വദേശി ഷദീദിന്റെ വിവാഹച്ചടങ്ങിലെ കാറ്ററിങ് ചുമതല ഏറ്റെടുത്താണ് യൂണിറ്റ് ഈ കാരുണ്യപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. എന്‍.എസ്.എസ്. സെക്രട്ടറി പ്രസീത പി., രതീഷ് എച്ച്., ലിബിന്‍ എബ്രഹാം,മിഥുന്‍ അശോക് എന്നിവര്‍ നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ