തിരുനെല്ലി: തിരുനെല്ലി അപ്പപ്പാറ ഡി.സി.എം യു.പി സ്‌കൂളിന്റെ 72-ാം വാര്‍ഷികാഘോഷവും നവീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി.നവീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ധിഖ് നിര്‍വഹിച്ചു. 'ഗ്ലിറ്റ്‌സ് 2കെ26'വാര്‍ഷികാഘോഷ പരിപാടികള്‍ മാനന്തവാടി എം.എല്‍.എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ പൗളിന്‍ മുകാല എസ്.എ.ബി.എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സിജോ ഇളംകുന്നപ്പുഴ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഗോപിനാഥന്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നവ്യ എസ്.എ.ബി.എസ്, പി.ടി.എ പ്രസിഡന്റ് ദിനേശ് കോട്ടിയൂര്‍, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് മിഷാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു സംസാരിച്ചു. വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഡി.സി.എം യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി
അഭിപ്രായങ്ങൾ (Comments)