മാനന്തവാടി

പനമരത്ത് തെരുവുനായ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

പനമരത്ത് തെരുവുനായ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

പനമരം: ഓടക്കൊല്ലി ഭാഗത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓടക്കൊല്ലി സ്വദേശിനിയായ 10 വയസ്സുകാരി സമഫാത്തിമയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈയിലും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നീരട്ടാടി സ്വദേശികളായ അന്‍സാര്‍-കമറുന്നിസ ദമ്പതികളുടെ മകള്‍ അന്‍സിയ, ഓടക്കൊല്ലി ചെറുവത്ത് വീട്ടില്‍ ഫസീല-സാദിഖ് ദമ്പതികളുടെ മകള്‍ സമഫാത്തിമ (10), വേദിക (7), സല്‍മ (27) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ