മാനന്തവാടി

എവറസ്റ്റ് ജേതാവിനൊപ്പം ബ്രഹ്മഗിരി കീഴടക്കി ഒഴുകൂര്‍ ക്രസന്റ് ഹൈസ്‌കൂള്‍ എസ്.പി.സി. കേഡറ്റുകള്‍

എവറസ്റ്റ് ജേതാവിനൊപ്പം ബ്രഹ്മഗിരി കീഴടക്കി ഒഴുകൂര്‍ ക്രസന്റ് ഹൈസ്‌കൂള്‍ എസ്.പി.സി. കേഡറ്റുകള്‍

മാനന്തവാടി: എവറസ്റ്റ് കൊടുമുടി കീഴടക്കിയ പ്രശസ്ത പര്‍വ്വതാരോഹകനും ഡല്‍ഹി സ്വദേശിയുമായ ഹേമന്ത് ആല്‍ബര്‍ട്ട് സോറെംഗിനൊപ്പം ബ്രഹ്മഗിരി മലനിരകളില്‍ ട്രെക്കിംഗ് നടത്തി മലപ്പുറം കൊണ്ടോട്ടി ഒഴുകൂര്‍ ക്രസന്റ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ (എസ്.പി.സി.) ചരിത്രനേട്ടം കുറിച്ചു. വയനാട് ഇക്കോ ടൂറിസം അസോസിയേഷന്റെയും ഒളിമ്പിക്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ പ്രത്യേക സാഹസിക യാത്ര സംഘടിപ്പിച്ചത്.മലകളും കാട്ടരുവികളും നിബിഡവനവും ഒത്തുചേരുന്ന കാഴ്ചകളുടെ വിസ്മയ ലോകമാണ് ബ്രഹ്മഗിരിയെന്ന് ട്രെക്കിംഗിന് ശേഷം ഹേമന്ത് സോറെംഗ് അഭിപ്രായപ്പെട്ടു. 'ലോക വിനോദസഞ്ചാര ഭൂപടത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഇടമാണിത്. ഇവിടുത്തെ പ്രകൃതിയുടെയും കാട്ടരുവികളുടെയും പവിത്രത ഇന്നും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. അത് അതുപോലെ തന്നെ നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണം,' അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

യാത്രയിലുടനീളം ഹേമന്ത് സോറെംഗ് തന്റെ ഹിമാലയന്‍ ട്രക്കിംഗ് അനുഭവങ്ങളും സാഹസിക യാത്രാവിശേഷങ്ങളും വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. നിബിഡവനവും കാട്ടരുവികളും കടന്ന് എവറസ്റ്റ് ജേതാവിനൊപ്പം മലനിരകള്‍ കയറിയത് കുട്ടികള്‍ക്ക് പ്രകൃതിയെ അടുത്തറിയാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകമായി.

വയനാടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ആഗോളതലത്തില്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രെക്കിംഗ്, തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജയേഷ് ജോസഫ് ഫ്‌ലാഗ് ഓഫ് ചെയ്തു. വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍ പ്രസിഡന്റ് ഗോപവര്‍മ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി പ്രസ് ക്ലബ് സെക്രട്ടറി ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് കെ.എം. ഷിനോജ്, സതേണ്‍ അഡ്വഞ്ചേഴ്‌സ് പ്രതിനിധികള്‍ സ്‌കൂള്‍ പ്രധാനാധ്യാപിക എം. ബേബി സുഷ,എസ്.പി.സി. കോഓര്‍ഡിനേറ്റര്‍മാരായ അമല്‍ ശങ്കര്‍, ടി. വിനയ, അധ്യാപകന്‍ ഷഹിര്‍ മുഹമ്മദ്, വിദ്യാര്‍ത്ഥി കോഓര്‍ഡിനേറ്റര്‍മാരായ ഹാഫിസ തസ്‌നീം, മുഹമ്മദ് നാദീല്‍ഷാ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ