സു.ബത്തേരി

ആടിക്കൊല്ലി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയര്‍ത്തണ മെന്നാവശ്യം ശക്തമാകുന്നു 

ആടിക്കൊല്ലി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയര്‍ത്തണ മെന്നാവശ്യം ശക്തമാകുന്നു 

പുല്‍പ്പള്ളി: ആടിക്കൊല്ലിയിലെ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. വിശാലമായ കെട്ടിട മടക്കമുള്ള ഭൗതിക സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ആശുപത്രിയായി ഉയര്‍ത്താനുളള ശ്രമങ്ങളുണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നു വരെ ചികിത്സക്കായി ആളുകള്‍ ഇവിടെയെത്താറുണ്ട്. എന്നാല്‍ കിടത്തി ചികിത്സയില്ലാത്തതിനാല്‍ കാലങ്ങളായി ബത്തേരിയിലോ മാനന്തവാടിയിലോ പോകേണ്ട സ്ഥിതിയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചു കെട്ടിടം ഇപ്പോഴും ജനത്തിന് ഉപകാരപ്പെടാതെ നശിക്കുകയാണ്.

1991 ല്‍ ജനകീയ കമ്മിറ്റി പഞ്ചായത്തിന് സൗജന്യമായി നല്‍കിയ അരയേക്കറോളം സ്ഥലത്താണ് ആദ്യത്തെ ഡിസ്‌പെന്‍സറി കെട്ടിടം നിര്‍മിച്ചത് 2000 ത്തില്‍ കെ മുരളീധരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ 'നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ ഇരുനില കെട്ടിടം നിര്‍മിച്ചു ഡിസ്‌പെന്‍സറി കിടത്തി ചികിത്സയ്ക്കുള്ള ആശുപത്രിയാക്കുമെന്ന പ്രതീക്ഷയിലാണ് സൗകര്യപ്രദമായ രീതിയില്‍ ഇരുനിലക്കെട്ടിടം നിര്‍മിച്ചത് ആശുപത്രിയാക്കി ഉയര്‍ത്താനുള്ള നടപടികളില്ലാതായതോടെ കെട്ടിടം ആര്‍ക്കും ഉപകാരപ്പെടാതാകുകയായിരുന്നു 2001ല്‍ ഡിസ്‌പെന്‍സറിയെ ആശുപത്രിയാക്കിയുയര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു എന്നാല്‍ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ തീരുമാനം നടപ്പാക്കാന്‍ അധികൃതര്‍ക്കായില്ല കിടത്തി ചികില്‍സ തുടങ്ങാനുള്ള ഭൗതിക സൗകര്യങ്ങള്‍ ഇവിടെയുണ്ട് മുകളിലത്തെ നില ഉപയോഗിക്കാതെ പൂര്‍ണമായും ഒഴിഞ്ഞുകിടക്കുകയാണ് ആദിവാസികളും വയോജനങ്ങളുമടക്കം ഒട്ടേറെപ്പേര്‍ ചികിത്സക്കായി എത്തുന്നുണ്ടെങ്കിലും മതിയായ ജീവനക്കാരോ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ യഥാസമയം ഇവിടെ ചികിത്സ നല്‍കാനും കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍.ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടായ പരിശ്രമമുണ്ടായാല്‍ മാത്രമേ കിടത്തി ആരംഭിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്
ടമഷമ്യമി

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ