സു.ബത്തേരി

ആനപ്പാറപ്പാലം-മരകാവ് റോഡ് തകര്‍ന്നു; നവീകരണ നടപടികള്‍ വേണമെന്ന് നാട്ടുകാര്‍

ആനപ്പാറപ്പാലം-മരകാവ് റോഡ് തകര്‍ന്നു; നവീകരണ നടപടികള്‍ വേണമെന്ന് നാട്ടുകാര്‍

പുല്‍പ്പള്ളി: ആനപ്പാറപ്പാലം-മരകാവ് റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിതത്തിലായി. റോഡില്‍ പലയിടത്തും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ടും രൂക്ഷമാകുകയാണ്.
കുഴികളുടെ ആഴം തിരിച്ചറിയാനാകാതെ ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും പതിവായിട്ടുണ്ട്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പനമരം, കല്‍പ്പറ്റ, നടവയല്‍ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പ്രധാന റോഡാണിത്. എന്നാല്‍ റോഡിന്റെ നവീകരണ കാര്യത്തില്‍ അധികൃതര്‍ തുടരുന്ന അവഗണന യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുകയാണ്.

റോഡിന്റെ പകുതി ഭാഗം മാത്രം ടാര്‍ ചെയ്തിട്ടുള്ളതും ബാക്കി ഭാഗം ടാര്‍ ചെയ്യാതെ ഉപേക്ഷിച്ചിരിക്കുന്നതുമാണ് യാത്രാദുരിതം വര്‍ധിപ്പിക്കുന്നത്. ശേഷിക്കുന്ന ഭാഗം കൂടി റീടാര്‍ ചെയ്ത് റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ