മീനങ്ങാടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ സമ്മേളനം മീനങ്ങാടിയില്‍ നടത്തി. സമ്മേളനം ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വയേജന വകുപ്പ് ഉടന്‍ തന്നെ ആരംഭിക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റ്റി.വി.രാജന്‍ അധ്യക്ഷനായിരുന്നു. റ്റി.ഒ പൗലോസ് ജില്ലാ വൈസ് പ്രസിഡന്റ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ. മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് മുഖ്യാതിഥിയായിരുന്നു.
സൂപ്പി കല്ലങ്കോടന്‍ (സി എ ഒ) ഡി എം വിംസ് ,പി.കെ.സജീവന്‍ മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവര്‍ വയോജനങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.വി. മാത്യു, സംസ്ഥാന ഓഡിറ്റര്‍ എം എ അഗസ്റ്റിന്‍ , അശ്വിന്‍ കരുണ ഐ ഹോസ്പിറ്റല്‍, രമ്യ ശിവദാസന്‍ റിസര്‍വ്വ്ബാങ്ക്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായകെ.മുഹമ്മദ്,വി ലീലാമ്മ, ജില്ലാകമ്മിറ്റി മെമ്പര്‍ റ്റി. ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വെസ് പ്രസിഡന്റ് കെ.ശശിധരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ ജി.കെ.ഗിരിജ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് കരുണ ഐ ഹോസ്പിറ്റല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. വയോജന പെന്‍ഷന്‍ 5000 രൂപയാക്കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിലും നടപ്പിലാക്കുക, വയോജനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യില്‍ സൗജന്യ യാത്ര അനുവദിക്കുക, ആയുഷ്മാന്‍ ഭാരത് വായോ വന്ദന ആരോഗ്യ ഇന്‍ഷൂറന്‍സ് കേരളത്തിലും നടപ്പിലാക്കുക, യാത്ര ക്ലേശം പരിഹരിക്കുവാന്‍ ചുരം ബദല്‍ പാത ഉടന്‍ പ്രാവര്‍ത്തികമാക്കുക, റെയില്‍വേ യാത്രാ ഇളവുകള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു.
അഭിപ്രായങ്ങൾ (Comments)