സു.ബത്തേരി

വിദ്യാര്‍ത്ഥികള്‍ ഭരണഘടനാ ബോധ്യമുള്ളവരാകണം: ഹരീന്ദ്രന്‍ കരിമ്പനപ്പാലം 

വിദ്യാര്‍ത്ഥികള്‍ ഭരണഘടനാ ബോധ്യമുള്ളവരാകണം: ഹരീന്ദ്രന്‍ കരിമ്പനപ്പാലം 

ബത്തേരി: ഭരണഘടന നല്‍കുന്ന അവകാശങ്ങളെ കുറിച്ചുള്ള ബോധ്യത്തോടെ വിദ്യാര്‍ത്ഥി സമൂഹം വളര്‍ന്നു വരേണ്ടതുണ്ടെന്ന് കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ജന.സെക്രട്ടറി ഹരിന്ദ്രന്‍ കരിമ്പനപ്പാലം അഭിപ്രായപെട്ടു.
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കെപിസിസി വിചാര്‍ വിഭാഗ് വയനാട് ജില്ലാ കമ്മിറ്റി സ്‌കൂള്‍ ലൈബ്രറികള്‍ക്ക്  ഭരണാഘടനാ കോപ്പികള്‍ കൈമാറുന്നതിന്റ ജില്ലാ തല ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെപിസിസി വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡന്റ് പോള്‍സണ്‍ പത്രോസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജന.സെക്രട്ടറി നിസി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഡിന്റോ ജോസ്, ബിന്ദു, സുധിര്‍, ബാബു, കണ്ണിയന്‍ അഹമ്മദ്കുട്ടി, റഷീദ് മുര്‍ക്കോത് തുടങ്ങിയവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ