സു.ബത്തേരി

സ്‌ക്രീന്‍ അഡിക്ഷനെതിരെ 'സ്മാര്‍ട്ട് ചോയ്‌സ് 2026' ബോധവത്കരണ ക്ലാസ് നടത്തി

സ്‌ക്രീന്‍ അഡിക്ഷനെതിരെ 'സ്മാര്‍ട്ട് ചോയ്‌സ് 2026' ബോധവത്കരണ ക്ലാസ് നടത്തി

പുല്‍പ്പള്ളി: അമിതമായ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യു.പി സ്‌കൂളില്‍ 'സ്മാര്‍ട്ട് ചോയ്‌സ് 2026' എന്ന പേരില്‍ സ്‌ക്രീന്‍ അഡിക്ഷന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്ന എന്‍.ജി.ഒയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.സ്‌ക്രീന്‍ അഡിക്ഷനില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാം, ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത, ആരോഗ്യകരമായ ബന്ധങ്ങള്‍ എങ്ങനെ വളര്‍ത്തിയെടുക്കാം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. എന്‍.ജി.ഒ അംഗങ്ങളായ അക്കു, ഷിനു മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചെറിയാന്‍ എം.ഒ സ്വാഗതം ആശംസിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് മണി പരിപാടി ഉദ്ഘാടനം ചെയ്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ