സു.ബത്തേരി

വേലിയമ്പം ദേവിവിലാസം സ്‌കൂളില്‍ യുവതയുടെ സംഗമം നടത്തി

വേലിയമ്പം ദേവിവിലാസം സ്‌കൂളില്‍ യുവതയുടെ സംഗമം നടത്തി

വേലിയമ്പം: കൗമാരക്കാരുടെ സര്‍ഗ്ഗശേഷിയെയും നേതൃപാടവത്തെയും ഉണര്‍ത്തി നാളെയുടെ വാഗ്ദാനങ്ങളായി അവരെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ വേലിയമ്പം ദേവിവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'നമ്മളാണ് നാളെ (We Are Tomorrow)' സംവാദപരിശീലന കളരി സംഘടിപ്പിച്ചു.എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ അച്ചൂരാനം പരിപാടി ഉദ്ഘാടനം ചെയ്യുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.
സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഇ.റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.എസ്. ബില്‍ജി സ്വാഗതം ആശംസിച്ചു. അധ്യാപകരായ പി.വി. അംബിളി,ചിഞ്ചു കുര്യാക്കോസ്,എന്‍.വി. സൗമ്യ,കെ.എം. അംബിളി,ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബ് പ്രതിനിധി കെ.ബി. ഋഷികേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം ലീഡര്‍ കെ.ആര്‍.ശിവവൈക നന്ദി രേഖപ്പെടുത്തി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ