പുല്‍പ്പള്ളി: ഋഷിദേവ് ഫൗണ്ടേഷന് വയനാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 18 മുതല്‍ 21 വരെ പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര മൈതാനത്ത് നവഗ്രഹ ഭൈഷജ്യ മഹായാഗവും മഹാകാലേശ്വര ഭൈഷജ്യ മഹായാഗവും സംഘടിപ്പിക്കും. മഹായാഗത്തിന്റെ വിജയത്തിനായി കാശി മഠാധിപതി മുഖ്യരക്ഷാധികാരിയായുള്ള സ്വാഗത സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
43 ഭൈഷജ്യ മഹായാഗങ്ങളുടെ മുഖ്യാചാര്യനായ ഋഷീശ്വര്‍ നരേന്ദ്രന്ജിയുടടെ മുഖ്യകാര്‍മികത്വത്തിലാണ് പുല്പള്ളിയിലെ യാഗവും. പ്രകൃതി ശുദ്ധീകരണം, മാനവ ശാക്തീകരണം, വ്യക്തികളുടെ ഊര്‍ജശരീരത്തില്‍ നിലനില്‍ക്കുന്ന നവഗ്രഹങ്ങളുടെ ഊര്‍ജനില ക്രമീകരിക്കുവാന്‍ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മഹായാഗം സംഘടിപ്പിക്കുന്നത്. പ്രകൃതിയുടെ പരിശുദ്ധി നിലനിര്‍ത്താന്‍ ഔഷധസസ്യങ്ങളും സസ്യ എണ്ണകളുടെ മിശ്രിതവും ഉപയോഗിച്ചാണ് മഹായാഗം നടത്തുക.
ആല്, വേപ്പ്, വഹ്നി എന്നീ വൃക്ഷങ്ങളെ അടിസ്ഥാന ചമതയായി ഉപയോഗിക്കുക. 81 ടണ്‍ അടിസ്ഥാന ചമതയും 81 തരം ഔഷധ സസ്യങ്ങളും ഒന്‍പതില്‍ പരം സസ്യ എണ്ണകളുടെ മിശ്രിതവും ഉപയോഗിക്കും. യാഗത്തിന് മുന്നോടിയായി യാഗ വിളംബരം, ധ്വജസ്ഥാപനം, ഭൂമിപൂജ, കലവറ നിറയ്ക്കല്‍ എന്നിവ നടത്തും. ഭാരവാഹികള്‍: വിക്രമന് എസ്.നായര്‍ (ചെയര്‍), പി.ആര്. തൃദീപ്കുമാര്‍ (ജന. കണ്), എം.കെ. ശ്രീനിവാസന് (ജന. കോഡി), പി.ആര്. ഗിരീഷ് (കണ്), പി.എം. മോഹനദാസ് (ട്രഷ).
ഋഷിദേവ് ഫൗണ്ടേഷന് ഇന്റര്‍നാഷണല്‍ ജന. സെക്രട്ടറി ബാബു കേശവന്, വിക്രമന് എസ്.നായര്‍, പി.ആര്. തൃദീപ്കുമാര്‍, എം.കെ. ശ്രീനിവാസന്, വിജയന് കുടിലില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)