സു.ബത്തേരി

പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര മണ്ഡല മഹോത്സവം: ബ്രോഷര്‍ പ്രകാശനം ചെയ്തു

പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര മണ്ഡല മഹോത്സവം: ബ്രോഷര്‍ പ്രകാശനം ചെയ്തു

മിനങ്ങാടി: 2026 ഡിസംബര്‍ 22,23,24,25 തീയതികളിലായി ഭക്തിനിര്‍ഭരവും വിപുലവുമായ ആഘോഷ പരിപാടികളോടെ നടക്കുന്ന ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ആഘോഷ പരിപാടികളുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി മുപ്പത്തോട് രാജശേഖരന്‍ നായര്‍, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവിന് ബ്രോഷര്‍ കൈമാറിയാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. ക്ഷേത്രം മേല്‍ശാന്തി കല്ലമ്പള്ളി ശങ്കരനാരായണന്‍ നമ്പൂതിരിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.ഇരട്ടത്തായമ്പക, ചാക്യാര്‍കൂത്ത്, നൃത്തസന്ധ്യ, മെഗാ മ്യൂസിക്കല്‍ ഇവന്റ്, സംഗീതാര്‍ച്ചന, പുളിത്തറ മേളം തുടങ്ങി നിരവധി കലാസാംസ്‌കാരിക പരിപാടികള്‍ മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. മഹോത്സവത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വര്‍ണശബളമായ താലപ്പൊലി എഴുന്നള്ളത്തും വിപുലമായ ഘോഷയാത്രയും ഭക്തിനിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിക്കും.

അടിച്ചിലാടി ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ഇളനീര്‍ക്കാവ് എഴുന്നള്ളത്തിനൊപ്പം പന്നിമുണ്ട, അടിച്ചിലാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നുള്ള താലപ്പൊലി എഴുന്നള്ളത്തുകളും അണിചേരും. വിവിധ വാദ്യമേളങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തി ഈ എഴുന്നള്ളത്തുകള്‍ ഡിസംബര്‍ 24ന് രാത്രി 9 മണിയോടെ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നതോടെ മഹോത്സവത്തിന് കൂടുതല്‍ ഭക്തിസാന്ദ്രവും വര്‍ണാഭവുമായ ശോഭ പകരും.

ക്ഷേത്രാചാരങ്ങളുടെയും പാരമ്പര്യ കലകളുടെയും ഭക്തിയുടെയും സംഗമമായി മാറുന്ന ഈ മഹോത്സവത്തില്‍ പ്രദേശത്തെ മുഴുവന്‍ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു.

ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവ്,സെക്രട്ടറി എ.പി. രാജീവ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി. വിജേഷ്,  കെ.എന്‍. വേണുഗോപാല്‍, പി വി വേണുഗോപാല്‍, സുജാത ഗോപാല്‍, ടി.കെ. രവീന്ദ്രന്‍, കൃഷ്ണന്‍ മൊട്ടങ്കര, രാമന്‍ കൊങ്ങിയമ്പത്ത്, കെ. പ്രസാദ്, ബാലന്‍ മൊട്ടല്‍ങ്കര, പ്രജീഷ് തച്ചമ്പത്ത്, എം.എസ്. നാരായണന്‍ മാസ്റ്റര്‍, പ്രേമാ രവീന്ദ്രന്‍, ഷീന രാജന്‍, ഉച്ഛന്‍ കൊങ്ങിയമ്പത്ത്, വിഷ്ണു വേണുഗോപാല്‍, ദാമോധരന്‍ ഈ എം, പി.ജി. സുനില്‍  എന്നിവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ