സു.ബത്തേരി

പെരിക്കല്ലൂര്‍ സ്‌കൂളിനും, വയനാടിനും അഭിമാനമായി സി.വി രതീഷ്.

പെരിക്കല്ലൂര്‍ സ്‌കൂളിനും, വയനാടിനും അഭിമാനമായി സി.വി രതീഷ്.

പുല്‍പ്പള്ളി: പാലക്കാട് വച്ച് നടന്ന സംസ്ഥാന സാമൂഹ്യശാസ്ത്രമേളയില്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള ടീച്ചിംഗ് എയ്ഡ്ല്‍ പെരിക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം സാമൂഹ്യ ശാസ്ത്ര അധ്യാപകന്‍ സി.വി രതീഷ് എ ഗ്രേഡ് കരസ്ഥമാക്കി സ്‌കൂളിനും വയനാടിനും അഭിമാനമായി. അദ്ദേഹം തയ്യാറാക്കിയ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഗ്ലോഫ്, നദികളും, ഭൂരൂപങ്ങളും, ഉത്തരേന്ത്യന്‍ സമതലങ്ങളുടെ  വശക്കാഴ്ച എന്നിവയെല്ലാം ഉള്‍പ്പെടുന്ന സ്റ്റില്‍ മോഡലിനാണ് എ ഗ്രേഡ് നേടിയത്. സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ പിടിഎ യുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ അനുമോദിച്ചു. 


പ്രസിഡന്റ് ജിജി ഗിരീഷ് കുമാറിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ വി എന്‍ ബിന്ദു, ഹെഡ്മിസ്ട്രസ് കൊച്ചുത്രേസ്യ  എംപി, സീനിയര്‍ അസിസ്റ്റന്റ് ഷിനോ എ പി, എസ് എം സി ചെയര്‍മാന്‍ ഷിജു കൊച്ചുപുരിയില്‍, മദര്‍ പി ടി എ പ്രസിഡണ്ട് രാജി അനീഷ്, പിടിഎ വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ കെ എ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രതീഷ് സി വി നന്ദി രേഖപ്പെടുത്തി

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ