സു.ബത്തേരി

ദേശീയ ഭരണഘടനാ ദിനാചരണം 26ന്

ദേശീയ ഭരണഘടനാ ദിനാചരണം 26ന്

ബത്തേരി: ദേശീയ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഡയറ്റ് വയനാട്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 26ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാവിലെ 10.30ന് ഗരസഭാ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്  അധ്യക്ഷനാകും.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ  മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ജില്ലയിലെ ഡി.എല്‍.എഡ്, ബി.എഡ് അധ്യാപക വിദ്യാര്‍ഥികള്‍ക്ക് മെഗ് ക്വിസ് മത്സരവും സംവിധാന്‍ എന്ന പേരില്‍ പ്രത്യേക സെമിനാറും നടക്കും. 

വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാനത്തിലും ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ഡി എല്‍ എസ് എ സെക്രട്ടറി, സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ ആര്‍. അനിത  മുഖ്യാതിഥിയാകും. ഭാവി അധ്യാപകരിലും പൊതുസമൂഹത്തിലും പൗരബോധവും ഭരണഘടനാ മൂല്യങ്ങളും വളര്‍ത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ