സു.ബത്തേരി

ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ആം റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട വെങ്കല മെഡല്‍ നേടി വയനാടിന് അഭിമാനമായി വിധുല്‍

ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ആം റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട വെങ്കല മെഡല്‍ നേടി വയനാടിന് അഭിമാനമായി വിധുല്‍

പുല്‍പ്പള്ളി: ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ആം റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട വെങ്കല മെഡല്‍ നേട്ടവുമായി വയനാട്ടുകാരനായ എ.സി വിധുല്‍ ശ്രദ്ധേയനായി. 55 കിലോഗ്രാം വിഭാഗത്തില്‍ ഇടത് കൈയിലും വലത് കൈയിലും മത്സരിച്ച് ഒരുപോലെ വെങ്കല മെഡല്‍ നേടിയാണ് വിധുല്‍ നേട്ടം കൈവരിച്ചത്.പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ വിദ്യാര്‍ഥിയായ വിധുല്‍ കോഴിക്കോട് സര്‍വകലാശാലയെ പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്. കായികരംഗത്തെ മികച്ച പ്രകടനത്തിലൂടെ ദേശീയതലത്തില്‍ ഇരട്ട മെഡല്‍ നേട്ടം സ്വന്തമാക്കാന്‍ വിധുലിന് സാധിച്ചു.പുല്‍പ്പള്ളി കുറിച്ചിപ്പറ്റ സ്വദേശിയായ വിധുല്‍ ആലൂര്‍ ചന്ദ്രന്‍-രജനി ദമ്പതികളുടെ മകനാണ്. സഹോദരന്‍ വിവേക്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ