സു.ബത്തേരി

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

 ബത്തേരി: യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ പട്ടരുപടി, തട്ടകത്ത് വീട്ടില്‍ ബേണി ടി.എം (43), ഫെയര്‍ലാന്‍ഡ്, മരുത്താളില്‍ വീട്ടില്‍ രഞ്ജിത്ത് രാജന്‍ (43) എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഡല്‍ഹിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ലോഡ്ജ് മുറിയില്‍ വെച്ചും, ബത്തേരിയിലെ വീട്ടില്‍ വെച്ചും ഇവര്‍ ചേര്‍ന്ന് അതിക്രമം നടത്തിയെന്നാണ് പരാതി. പരാതിക്കാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തതായും പരാതിയില്‍ പറയുന്നു. 


കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വയനാട് ജില്ലാ സെഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം  സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ