ബത്തേരി: മുള്ളന്‍കൊല്ലി-ശശിമല മേഖലയിലെ രൂക്ഷമായ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നടത്തിയ ഇടപെടലിന്റെ ഭാഗമായി നീര്‍ത്തട പദ്ധതിക്ക് 15 കോടി രൂപ അനുവദിച്ചു. നബാര്‍ഡ്–ആര്‍.ഐ.ഡി.എഫ് ട്രാഞ്ച് 32 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.മേഖലയിലെ വരള്‍ച്ചാ ലഘൂകരണം, ജലസംരക്ഷണം, ഭൂഗര്‍ഭ ജലനിരപ്പ് വര്‍ധിപ്പിക്കല്‍, കാര്‍ഷിക മേഖലയിലെ ജലലഭ്യത ഉറപ്പാക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കുന്നതിനും തുടര്‍നടപടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു.
മേഖലയുടെ ഭൂപ്രകൃതിയും ജലലഭ്യതയും കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയില്‍ മണ്ണ്ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പദ്ധതി സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികളും വിലയിരുത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ വര്‍ഗീസ് മുരിയന്‍കാവില്‍, മനോജ് ചന്ദനക്കാവ്, അഡ്വ. പി.എ. പ്രകാശന്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീജന ഗോവിന്ദ് കെ.എസ്., ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ സിയൂസ് എം., മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസര്‍ മുജീബുര്‍ റഹ്മാന്‍ ഇ.കെ., മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസ് ഓവര്‍സിയര്‍ ആന്റോ സി.ജെ., മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് ഓവര്‍സിയര്‍ അനില്‍കുമാര്‍ എ., വയനാട് ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബ് ഫീല്‍ഡ് അസിസ്റ്റന്റ് ഷാജി പി.എസ്. എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)