പുല്‍പ്പള്ളി: സീതാദേവി ലവകുശ ക്ഷേത്രത്തില്‍ മണ്ഡലമാസ ആരംഭത്തോടനുബന്ധിച്ച് ദേശവിളക്ക് നടത്തി. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പുല്‍പ്പള്ളി മുരിക്കന്മാര്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.വിജേഷ് അധ്യക്ഷത വഹിച്ചു. മണ്ഡല കാലത്തോടനുബന്ധിച്ച് 41 ദിവസവും വൈകുന്നേരം ക്ഷേത്രത്തില്‍ ഭജനയും തുടര്‍ന്ന് ലഘുഭക്ഷണവും ഉണ്ടാകും. ഭക്തജനങ്ങള്‍ക്ക് മണ്ഡല വിളക്കും ലഘുഭക്ഷണവും വഴിപാടായി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ദേശവിളക്ക് നടത്തി
അഭിപ്രായങ്ങൾ (Comments)