സു.ബത്തേരി

രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു

രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രോഗി ബന്ധു സംഗമം 2026 സംഘടിപ്പിച്ചു. വനമൂലിക ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസിക പിന്തുണയും കരുതലും ഉറപ്പാക്കുന്നതിനും സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യക്ഷയായിരുന്നു. 


വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈനി സണ്ണി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി മാപ്പനാത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ ആച്ചിക്കുളം, സജി ജോര്‍ജ്, ജോയി നരിപ്പാറ, വാര്‍ഡ് അംഗങ്ങളായ സുജാത രാജു, ജിഷ സെബാസ്റ്റ്യന്‍, സണ്ണി ജോസഫ്, പി.കെ. രാജന്‍, അഡ്വ. പി.എ. പ്രകാശന്‍, ലീന ഷിനോയ്, അനീഷ ബെന്നി, റിന്‍സി വര്‍ഗീസ്, കെ.എസ് മോഹനന്‍, സുമ മാധവന്‍, സിനി ആന്റണി, ജോസ് കണ്ടത്തുരുത്തി, ലിബിന്‍ ദിലീപ്, എഎഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അത്തൂല്‍ സി. സോജന്‍, പാലിയേറ്റീവ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സ്മിത എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ