പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ' നിറവ് 2കെ26' വനിതാ സംഗമം നടത്തി.വനിതാ സംഗമത്തിന്റെ ഭാഗമായി ടൗണില്‍ റാലി നടത്തി. വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ നിഖില്‍ അധ്യക്ഷത വഹിച്ചു.കലാമണ്ഡലം റെസി ഷാജി ദാസ്,പ്രശസ്തനാടന്‍ പാട്ട് കലാകാരന്‍ എല്‍ദോ പോത്ത് കെട്ടി എന്നിവര്‍ മുഖ്യാതിഥികളായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍ മുഖ്യ പ്രഭാഷണം നടത്തി.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കലാരാജ് ഉണ്ണികൃഷ്ണന്‍,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈജ മഗേഷ്, ഗ്രാമപ്പഞ്ചയത്തംഗങ്ങളായ ഗീതാ കുഞ്ഞികൃഷ്ണന്‍,സെലിന്‍ മാനുവല്‍, ബാബു മൈലാടി, അഞ്ജു ബാബുരാജ്, പി ബി മിനി, ഷിനി ജോര്‍ജ് ,.പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് സി ജെ വില്‍സണ്‍ , ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ സി ഉഷ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങൾ (Comments)