സു.ബത്തേരി

  പുല്‍പ്പള്ളി ടൗണിലെ  ട്രാഫിക് പരിഷ്‌കാരം അട്ടിമറിക്കാന്‍ പോലീസ് ഒത്താശ ചെയ്യുന്നു: സി.പി.ഐ.(എം) 

  പുല്‍പ്പള്ളി ടൗണിലെ  ട്രാഫിക് പരിഷ്‌കാരം അട്ടിമറിക്കാന്‍ പോലീസ് ഒത്താശ ചെയ്യുന്നു: സി.പി.ഐ.(എം) 

പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം അട്ടിമറിക്കാന്‍ പോലീസ് ഒത്താശ ചെയ്യുകയാണന്ന് സി.പി.ഐ.(എം) ഏര്യാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി നടപ്പാക്കാന്‍ ശ്രമിച്ചിട്ട് കഴിയാതെ പോയ പരിഷ്‌കാരമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.ടൗണിലെ കുത്തഴിഞ്ഞ വാഹന പാര്‍ക്കിംഗും മറ്റ് നിയമലംഘന പ്രവര്‍ത്തനങ്ങളും കാല്‍നട യാത്ര പോലും ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് ട്രാഫിക് പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായി രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ ട്രേഡ് യൂണിയന്‍  വ്യാപാരി പ്രതിനിധികള്‍, പോലീസ് , മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വരല്ലാം ചേര്‍ന്ന് എടുത്ത തീരുമാനമാണ് നടപ്പാക്കിയത്. ടൗണിനകത്ത് വാഹനങ്ങളില്‍ വൈകുന്നേരങ്ങളില്‍ മല്‍സ്യവില്‍പന യും , വാഹനങ്ങളില്‍അനധികൃത കച്ചവടമുള്‍പ്പടെ തകൃതിയായി നടക്കുന്നു. പോലിസ് സ്‌റ്റേഷന് മുന്‍പില്‍ തന്നെ വാഹനം നിര്‍ത്തിയിട്ട് കച്ചവടം നടത്തിയിട്ടും നടപടിയില്ല മല്‍സ്യ വാഹനത്തില്‍ നിന്നുള്ള മലിന ജലം ടൗണില റോഡിലേക്കാണ് തുറന്നു വിടുന്നത്. ടൗണില്‍ ദുര്‍ഘന്ധം വമിപ്പിക്കുന്ന ഇത്തരം പ്രവൃത്തികള്‍ അധികാരികളുടെ കണ്‍മുന്‍പില്‍ നടന്നിടും യാതൊരു നടപടിയുമില്ല. ജില്ലാ പോലീസ് മേധാവി  ട്രാഫിക് നടപ്പാക്കാന്‍ ഉത്തരവിറക്കി. ഈ ഉത്തരവിനും പുല്‍പ്പള്ളി പോലീസ് പുല്ലുവിലയാണ് നല്‍കുന്നതെന്നും എന്നാല്‍ ചില സങ്കുചിത താല്‍പര്യക്കാര്‍ ട്രാഫിക് പരിഷ്‌കാരം അട്ടിമറിക്കാന്‍ ശ്രമിക്കുതാണെന്നും  ഇതിന് ഒത്താശ ചെയ്യുന്ന പണിയാണ് പോലീസ് ചെയ്യുന്നതെന്നും സി.പി.ഐ.(എം) 
ആരോപിച്ചു.

     നോപാര്‍ക്കിംഗ് ബോര്‍ഡിന് കീഴില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നു.
       ശാസ്ത്രീയമായി തയ്യാറാക്കിയ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകണമെന്നും സി.പി.ഐ (എം ) ആവശ്യപ്പെട്ടു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ