സു.ബത്തേരി

കൊളവയല്‍ ഇടവകയില്‍ ഫാ. സുനില്‍ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു 

കൊളവയല്‍ ഇടവകയില്‍ ഫാ. സുനില്‍ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു 

കൊളവയല്‍: ഫാ.സുനില്‍ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി കൊളവയല്‍ ഇടവകയില്‍ ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു.  ദേവാലയ പ്രവേശനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കാഴ്ചവസ്തുക്കളുമായി കുടുംബാംഗങ്ങളുടെ പ്രവേശനവും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു. ഡോക്യുമെന്ററി പ്രദര്‍ശനത്തോടെ അനുമോദന സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ചന്ദ്രിക കൃഷ്ണന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍  ജോയ് തറപ്പുതൊട്ടിയില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫാ.ബിജു കോയിക്കാട്ടില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.  
മാനന്തവാടി രൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ അലക്‌സ് താരാമംഗലം അനുഗ്രഹ പ്രഭാഷണം നടത്തി. 


പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജരും അഡ്മിനിസ്‌ട്രേറ്ററുമായ ഫാ. റെനി മാലാന മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ചടങ്ങില്‍ ജൂബിലേറിയനെയും ഒപ്പമുള്ള സഹവൈദികരെയും ആദരിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. ഇടവകയിലെ വൈദികരും സന്യാസ്തരും ചേര്‍ന്ന് ജൂബിലേറിയന് പ്രത്യേക ആദരവ് നല്‍കി. ഇടവക ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു.  
?തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് വാര്‍ഡ് മെമ്പര്‍  സാജിത അനില്‍, ബാച്ച് മേറ്റ് ഫാ.മനോജ് അമ്പലത്തിങ്കല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍  മദര്‍ ജാന്റി മരിയ സി.എം.സി, പാരിഷ് സെക്രട്ടറി  മാത്യു കന്നുകെട്ടിയില്‍, സണ്‍ഡെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചാക്കോ പാറപ്പുറം ഇടവക കൈക്കാരന്മാര്‍ , വാര്‍ഡ് പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ഉപഹാര സമര്‍പ്പണവും നടന്നു.  
?ജൂബിലേറിയനായ ഫാ. സുനില്‍ തെക്കേപേര ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മറുപടി പ്രസംഗം നടത്തി. ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ജോര്‍ജ് കുട്ടി നെല്ലിക്കുന്നേല്‍ നന്ദി പ്രകാശിപ്പിച്ചു. വിപുലമായ സ്‌നേഹവിരുന്നോടെയാണ് ആഘോഷപരിപാടികള്‍ സമാപിച്ചത്. ജൂബിലി കമ്മറ്റി ട്രഷര്‍  എം.പി ജോര്‍ജ് കൈക്കാരന്മാരായ ലിജു നെല്ലിക്കുന്നേല്‍ സെബാസ്റ്റിയന്‍ തറപ്പു തൊട്ടിയില്‍ ജെയിംസ് അറയ്ക്കല്‍  എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
 ചടങ്ങുകളില്‍ മാനന്തവാടി രൂപതയില്‍ സുനിലച്ചന്‍ സേവനം ചെയ്ത ഇടവകയിലെ ഇടവക അംഗങ്ങളും വിവിധ മേഖലകളിലെ വിശിഷ്ടാതിഥികളും ഇടവക ജനങ്ങളും പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ