സു.ബത്തേരി

കല്യാണി അമ്മയ്ക്ക് തണലായി വര്‍ത്തിച്ച കാപ്പന്‍ അബ്ദു റസാഖും കുടുംബവും; മാതൃകാപരമായ സേവനത്തിന് പ്രശംസ അറിയിച്ച് ബദ്‌റുല്‍ഹുദ 

കല്യാണി അമ്മയ്ക്ക് തണലായി വര്‍ത്തിച്ച കാപ്പന്‍ അബ്ദു റസാഖും കുടുംബവും; മാതൃകാപരമായ സേവനത്തിന് പ്രശംസ അറിയിച്ച് ബദ്‌റുല്‍ഹുദ 

വടുവഞ്ചാല്‍: ഉറ്റവരും ഉടയവരും ഇല്ലാത്ത കല്യാണി അമ്മയെ വാത്സല്യത്തോടെ സ്വന്തം മാതാവായി കണ്ട് സംരക്ഷിക്കുകയും, രോഗത്തിലും വാര്‍ദ്ധക്യത്തിലും വേണ്ട പരിചരണം നല്‍കുകയും ചെയ്ത വയനാട് വടുവഞ്ചാലിലെ കാപ്പന്‍ അബ്ദു റസാഖും കുടുംബവും ഏറെ പ്രശംസ അര്‍ഹിക്കുന്നുവെന്ന് പനമരം ബദ്‌റുല്‍ ഹുദാ അക്കാദമി ജനറല്‍ സെക്രട്ടറി ഡോ. പി. ഉസ്മാന്‍ മൗലവി പറഞ്ഞു.
അക്കാദമി മാനേജര്‍ നസീര്‍ കോട്ടത്തറയോടൊപ്പം റസാഖിന്റെ വീട്ടിലെത്തിയ അദ്ദേഹം, റസാഖിന്റെ അനുജന്‍ സുലൈമാന്‍, കല്യാണി അമ്മയ്ക്ക് വേണ്ടി ഏറെ ത്യാഗം സഹിച്ച ഭാര്യ റുഖിയ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെ കണ്ട് അഭിനന്ദനവും സന്തോഷവും അറിയിച്ചു. പ്രായമാകുമ്പോള്‍ സ്വന്തം മാതാപിതാക്കളെ പോലും പരിചരിക്കാന്‍ മടിച്ച് വൃദ്ധസദനങ്ങള്‍ തേടിപ്പോകുന്ന ഈ കാലത്ത്, ഇവരുടെ പ്രവര്‍ത്തനം നാടിന് തന്നെ വലിയ മാതൃകയാണെന്ന് ബദ്‌റുല്‍ ഹുദാ സാരഥികള്‍ അഭിപ്രായപ്പെട്ടു.


അന്നന്ന് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന റസാഖിന്റെ കുടുംബത്തിന് ഏറെ പരിമിതികള്‍ ഉണ്ടായിട്ടും ഇത്രയും മഹത്തായ ഒരു സേവനത്തിന് അവര്‍ തയ്യാറായ വിവരം നാടറിയുന്നത് വയോധികയായ കല്യാണി അമ്മയുടെ മരണത്തോടെയാണ്.  
റസാഖിന് കണ്ണിന് കാഴ്ച പ്രശ്‌നങ്ങള്‍ വളരെ കൂടുതല്‍ ഉണ്ട് 
കല്യാണി അമ്മയെ പോലെ പ്രായമായ ഉമ്മയും വിധവകളായ രണ്ട് സഹോദരിമാരും റസാഖും ഭാര്യയും 3 മക്കളും എല്ലാവരും ഏറെ കട ബാധ്യതകര്‍ ഉള്ള തറവാട് വീട്ടിലാണ് താമസിക്കുന്നത്‌

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ