വാളവയല്‍: വയനാട് ജില്ലാ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന വോളണ്ടിയര്‍ ലീഡര്‍ഷിപ്പ് പരിശീലന ക്യാമ്പ് 'ഇഗ്‌നൈറ്റ് 2026'ന് തുടക്കമായി. വാളവയലില്‍ നടക്കുന്ന ക്യാമ്പ് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ 66 എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്നായി 132 വോളണ്ടിയര്‍ ലീഡര്‍മാരാണ് ത്രിദിന ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ വയനാട് ജില്ലാ എന്‍.എസ്.എസ് കോഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് സ്വാഗതം പറഞ്ഞു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഹയര്‍ സെക്കന്‍ഡറി കോഓര്‍ഡിനേറ്റര്‍ ഡോ. അബ്ദുള്‍ ജലീല്‍ പി.എ. മുഖ്യപ്രഭാഷണം നടത്തി.
അധ്യാപകരായ ഡോ. രാജേന്ദ്രന്‍, മന്‍സൂര്‍ സി.ടി., ബിജോയ് വേണുഗോപാല്‍, ശിഹാബ് യു.എം., സ്മിത സി.വി., സുഭാഷ് വി.പി. എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)