മീനങ്ങാടി: കല, കായികം,സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പോസിറ്റീവ് ലഹരികളെ ജീവിതശൈലിയാക്കി മാറ്റി വിദ്യാര്‍ത്ഥി സമൂഹം ലഹരിവിപത്തിനെതിരെ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം.സംസ്ഥാന സര്‍ക്കാരിന്റെ 'മയങ്ങില്ല കേരളം' ലഹരി വര്‍ജ്ജന കാമ്പയിനിന്റെ ഭാഗമായി മീനങ്ങാടി എല്‍ദോ മോര്‍ ബസേലിയോസ് കോളേജ് ഐ.ക്യു.എ.സി (IQAC), പി.ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ്,കോളേജ് തണ്ടര്‍ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിപുലമായ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണവും ബോധവല്‍ക്കരണ ക്ലാസും നയിച്ചു. ലഹരിപദാര്‍ത്ഥങ്ങള്‍ സമ്മാനിക്കുന്ന താത്കാലിക പ്രലോഭനങ്ങളില്‍ വീണുപോകാതെ, വിദ്യാര്‍ത്ഥികള്‍ തങ്ങളിലെ കഴിവുകളെയും ആഗ്രഹങ്ങളെയും തിരിച്ചറിഞ്ഞ് ലക്ഷ്യബോധമുള്ളവരായി വളരണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്‌പോര്‍ട്‌സ്, വായന, നവമാധ്യമങ്ങളുടെ ക്രിയാത്മക വിനിയോഗം എന്നിവയിലൂടെ മാനസികോല്ലാസം കണ്ടെത്തണമെന്നും അത്തരം സര്‍ഗ്ഗാത്മക ശീലങ്ങളാണ് യഥാര്‍ത്ഥ പോസിറ്റീവ് ലഹരികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.സി.റോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ജി കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ കെ.കെ.അനില സ്വാഗതം ആശംസിച്ചു.കോളേജ് തണ്ടര്‍ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ കെ.സി. വില്‍സണ്‍,കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ടി.സ്മിത, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സാല്‍വിന്‍ സണ്ണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
?പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധ വര്‍ണ്ണങ്ങളില്‍ കൈകള്‍ മുക്കി കാന്‍വാസില്‍ പതിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാമ്പയിനും ലഹരിവിരുദ്ധ പ്രതിജ്ഞയും ശ്രദ്ധേയമായി.പി.ജി കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ടി.കെ.മഞ്ജുഷ നന്ദി രേഖപ്പെടുത്തി. ലഹരിമുക്ത ക്യാമ്പസ് കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'തണ്ടര്‍ ക്ലബ്ബി'ന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് യോഗം വിലയിരുത്തി.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
അഭിപ്രായങ്ങൾ (Comments)