സു.ബത്തേരി

ബത്തേരി ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന് തുടക്കമായി

ബത്തേരി ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന് തുടക്കമായി

പുല്‍പ്പള്ളി: കലയുടെ നൂപുരധ്വനികളുമായി വേദികള്‍ മിഴി തുറന്നു. ഇനിയുള്ള മൂന്നു നാളുകള്‍ പുല്‍പ്പള്ളിക്ക് ആഘോഷത്തിന്റെ നിമിഷങ്ങള്‍. ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സബ്ജില്ലയായ  സുല്‍ത്താന്‍ ബത്തേരിയിലെ 122 സ്‌കൂളുകളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ പങ്കെടുക്കുന്നത്. പനമരം ബ്ലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു അദ്ധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പാള്‍ കെ. സതി  ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോഷി ചാരുവേലില്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിനു കച്ചിറയില്‍, എ ഇ ഒ ഷിജിത ബി ആര്‍ ,സ്‌കൂള്‍ മനേജര്‍ പി സി ചിത്ര , ജില്ലാ പഞ്ചായത്തംഗങ്ങളയ ഗിരിജ കൃഷണന്‍, ബീന സജി ഗ്രാമപഞ്ചായത്ത്  അംഗങ്ങളയ ഗീതാ കുഞ്ഞികൃഷ്ണന്‍, എം ടി കരുണാകരന്‍, കെ.കെ.അരുണ്‍, സിനി ജോര്‍ജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖരുള്‍പ്പടെ പങ്കെടുത്തു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ