മീനങ്ങാടി: കേരളോത്സവം 2026 ന്റെ ഭാഗമായി മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സണ്‍ഡേ മീനങ്ങാടി ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ജനത ചൂതുപാറയെ പരാജയപ്പെടുത്തിയാണ് സണ്‍ഡേ മീനങ്ങാടി കിരീടം സ്വന്തമാക്കിയത്.മീനങ്ങാടി പഞ്ചായത്തിലെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.വിജയികള്‍ക്കുള്ള ട്രോഫി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് കൈമാറി. ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം സാലി വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തൈത്തല്‍, ബിനു കെ.ടി., മഹേഷ് എന്നിവര്‍ പങ്കെടുത്തു.കായിക സൗഹൃദവും യുവജന പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളോത്സവം ശ്രദ്ധേയമായി.
മീനങ്ങാടി കേരളോത്സവം; ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സണ്‍ഡേ മീനങ്ങാടിക്ക് കിരീടം
അഭിപ്രായങ്ങൾ (Comments)