ബത്തേരി: നവംബര്‍ 27,28, 29 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സുല്‍ത്താന്‍ ബത്തേരി നഗരസഭ വൈസ് ചെയര്‍മാന്‍ ഇന്ദ്രജിത് ഉദ്ഘാടനം ചെയ്തു. നെറ്റ്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ കമ്പ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് കോടാനൂര്‍ മുഖ്യാതിഥിയായിരുന്നു.ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീ കടവന്‍, ദീപ്തി കെ എസ് എന്നിവര്‍ സംസാരിച്ചു.
ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന കാദര്‍ ചെയര്‍മാനായും, പി.ടി.എ പ്രസിഡന്റ് മനോജ് കെസി വൈസ് ചെയര്‍മാനായും, കെ.പി. ജോയി ജനറല്‍ കണ്‍വീനറായും ഉള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
അഭിപ്രായങ്ങൾ (Comments)