സു.ബത്തേരി

പോക്‌സോ നിയമം; നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പോക്‌സോ നിയമം; നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബത്തേരി: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍സയുടെ 'സുരക്ഷിത് ബച്പന്‍ അഭിയാന്‍' പദ്ധതിയുടെ ഭാഗമായി പോക്‌സോ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സന്ധ്യ എസ്. സ്വാഗതം ആശംസിച്ചു. എസ്എംസി ചെയര്‍മാന്‍ ശ്രീജന്‍ ടി.കെ. അധ്യക്ഷത വഹിച്ചു.
ജില്ലാ ജഡ്ജിയും കല്‍പ്പറ്റ കുടുംബ കോടതി ജഡ്ജിയുമായ കൃഷ്ണകുമാര്‍.കെപോക്‌സോ നിയമം 2012ലെ പ്രസക്തമായ നിയമവ്യവസ്ഥകളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.

താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍പേഴ്‌സണും സുല്‍ത്താന്‍ ബത്തേരി സബ് ജഡ്ജുമായ ശ്രീജ ജനാര്‍ദ്ദനന്‍ നായര്‍, കമ്മിറ്റി സെക്രട്ടറി പ്രജീഷ് വി.പി., സ്‌കൂള്‍ എം പി . റ്റി. എ പ്രസിഡന്റ് റസിയ കെ ,പാരാ ലീഗല്‍ വോളണ്ടിയര്‍മാരായ  ,മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍, വിസ്മയ കെ.കെ., സുനിത, റസിയ, ഷിബി,  എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ