പുല്‍പ്പള്ളി: വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന സുല്‍ത്താന്‍ബത്തേരി ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗം മത്സരങ്ങളില്‍ ആധിപത്യം പുലര്‍ത്തി മുട്ടില്‍ ഡബ്ല്യുഒ യുപി സ്‌കൂളിന്റെ തേരോട്ടം. യു.പി ജനറല്‍, യു.പി അറബിക് കലോത്സവം എന്നിവയില്‍ ഓവറോള്‍ കിരീടം ചൂടിയാണ് വിദ്യാലയം മിന്നും വിജയം നേടിയത്. അറബിക് കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും എ ഗ്രേഡ് നേടിയതോടൊപ്പം 9 ഇനങ്ങളില്‍ ജില്ലാതലത്തിലേക്ക് യോഗ്യത നേടി. ജനറല്‍ വിഭാഗത്തില്‍ 16 ല്‍ 15 ഇനങ്ങളിലും എ ഗ്രേഡ് നേടിയതോടൊപ്പം നാലിനങ്ങളില്‍ ജില്ലാ തലത്തിലേക്ക് നേരിട്ട് യോഗ്യതയും നേടി.അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെയും പരിശീലനം നല്‍കിയ അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.
ബത്തേരി ഉപജില്ല സ്‌കൂള്‍ കലോത്സവം; മുട്ടില്‍ ഡബ്ല്യുഒ യുപി സ്‌കൂള്‍ മികച്ച നേട്ടം കരസ്ഥമാക്കി
അഭിപ്രായങ്ങൾ (Comments)