പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് 'സ്‌നേഹസ്പര്‍ശം' എന്ന പേരില്‍ വയോജന സംഗമം സംഘടിപ്പിച്ചു. വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ. നിഖില്‍ അധ്യക്ഷത വഹിച്ചു.
100 വയസ്സ് പൂര്‍ത്തിയാക്കിയ ചങ്കിലി, കല്യാണി കുട്ടപ്പന്‍, ഓണത്തി എന്നിവരെയും 80 വയസ്സ് പൂര്‍ത്തിയാക്കിയ 107 ദമ്പതിമാരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. പുല്‍പ്പള്ളിയില്‍ നടന്ന മതസൗഹാര്‍ദ റാലി ശ്രദ്ധേയമായി.
വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍, വികസന സ്ഥിരം സമിതി അധ്യക്ഷ കലാരാജ് ഉണ്ണികൃഷ്ണന്‍, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈജ മഗേഷ്, വാര്‍ഡ് അംഗങ്ങളായ എം.ടി. കരുണാകരന്‍, സെലിന്‍ മാനുവല്‍, ദിന്‍ഷു രവീന്ദ്രന്‍, ഗീത കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി കെ.എ. ജയസുധ, അസിസ്റ്റന്റ് സെക്രട്ടറി ഷീന കെ. ദേവസ്യ, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എ.സി. ഉഷ, ലിയോ ജോണി എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)