സു.ബത്തേരി

മീനങ്ങാടി കത്തീഡ്രല്‍ പെരുന്നാള്‍ സ്വാഗതസംഘം രൂപീകരിച്ചു 

മീനങ്ങാടി കത്തീഡ്രല്‍ പെരുന്നാള്‍ സ്വാഗതസംഘം രൂപീകരിച്ചു 

 മീനങ്ങാടി: മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തിഡ്രലിലെ പെരുന്നാള്‍ ആഘോഷം ഡിസംബര്‍ 1, 2, 3 ചൊവ്വ, ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ നടത്തപ്പെടും. പെരുന്നാളിനോടനുബന്ധിച്ച് നവംബര്‍ 22 ഞായറാഴ്ച കുടുംബ യൂണിറ്റ് സംഗമവും മല്‍സരങ്ങളും നടത്തപ്പെടും. ഒന്നാം തീയതി സ്‌നേഹ സ്പര്‍ശവും , മെഡിക്കല്‍ ക്യാമ്പ് , സണ്ടേസ്‌കൂള്‍ വാര്‍ഷികവും രണ്ടാം തീയതി മുന്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങളെ ആദരിക്കല്‍, അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് സ്വീകരണം , മീനങ്ങാടി ടൗണ്‍ കുരിശിങ്കലേക്കുള്ള പ്രദക്ഷിണം എന്നിവ നടത്തപ്പെടും. പ്രധാന പെരുന്നാള്‍ ദിനമായ 3-ാം തീയതി വിശുദ്ധ മൂന്നില്‍ മേല്‍ കുര്‍ബാനക്ക് അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനി, അഭിവന്ദ്യ യാക്കോബ് മോര്‍ അന്തോണിയോസ് തിരുമേനി, അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി  എന്നിവര്‍ പ്രധാന കാര്‍മികത്യം വഹിക്കും. സ്വാഗത സംഘ യോഗത്തില്‍ വികാരി ഫാദര്‍ മത്തായി കുഞ്ഞ് ചാത്തനാട്ടു കുടി അദ്ധ്യക്ഷത വഹിച്ചു. 

വികാരി ഫാദര്‍ മത്തായിക്കുഞ്ഞ് ചാത്തനാട്ടുകൂടി ചെയര്‍മാനും ഫാദര്‍ ഷിജിന്‍ കടമ്പക്കാട്  ഫാദര്‍ ബേസില്‍  കൊളവികൂടി, ഫാദര്‍ എല്‍ദോ ഷാജു വൈസ് ചെയര്‍മാന്‍മാരായും സിജോ മാത്യു തുരുത്തുമ്മേല്‍ ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തു വിവിധ സബ് കമ്മറ്റി കണ്‍വീനര്‍മാരായി ബാബു പുളിനാട്ട്  ഫൈനാന്‍സ്, ഈപി ബേബി  റിസപ്ഷന്‍ , അനില്‍ ജേക്കബ്ബ് പബ്ലിസിറ്റി, ജോസ് വേലമ്മാ ക്കുടിയില്‍ ഭക്ഷണം, കെ.ടി തങ്കച്ചന്‍ ഡക്രേഷന്‍, ടി. കെ. തോമസ് പ്രദക്ഷിണം, വി.എം സാബു സ്‌നേഹസ്പര്‍ശം , എല്‍ദോ തുരുത്തുമ്മേല്‍ കുടുംബ സംഗമം എല്‍ദോ ജോസ് വോളന്റിയര്‍ എന്നിവരടങ്ങുന്ന നൂറ്റി ഒന്നംഗ  സ്വാഗത രൂപീകരിച്ചു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ