സു.ബത്തേരി

ഔഷധ സസ്യ പരിചയപ്പെടല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഔഷധ സസ്യ പരിചയപ്പെടല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ബത്തേരി :വയനാട് ആയുഷ് െ്രെടബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഡിഗ്രി, പിജി ഗോത്ര വിദ്യാര്‍ഥികള്‍ക്കായി ചെതലയം സെന്റര്‍ ഫോര്‍ ട്രൈബല്‍ സ്റ്റഡീസില്‍ ( കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) വച്ച് വയനാട്ടിലെ ഊരുകളില്‍ പ്രാദേശികമായി വളരുന്ന ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. അനില്‍ കുമാര്‍ സ്വാഗത പ്രസംഗം നടത്തി.ഡോ അരുണ്‍ ബേബി 30 ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി. അവയുടെ നടീല്‍ രീതികള്‍, ഔഷധ ഗുണങ്ങള്‍, ഗൃഹ വൈദ്യ മുറകള്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു പരിശീലന ക്ലാസ്സ്.വിദ്യാര്‍ത്ഥി പ്രധിനിധി കുമാരി അര്‍ച്ചന നന്ദി രേഖപ്പെടുത്തി. 

മെഡിക്കല്‍ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. െ്രെടബല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ്, സിജി, കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ