ബത്തേരി: പട്ടികവര്‍ഗ വികസന വകുപ്പ് പ്രധാന്‍ മന്ത്രി ജന്‍ജതി ആദിവാസി ന്യായ മഹാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മടൂര്‍ തേക്കിന്‍ ഉന്നതി, പ്രകൃതി ഉന്നതികളില്‍ നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു. ഉന്നതികളിലെ ജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക മുന്നേറ്റത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സഹായകമാകും വിധത്തിലാണ് മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍ ഒരുക്കിയിരിക്കുന്നത്. ഗോത്ര സമൂഹത്തിന് വിവിധ സേവനങ്ങളും പൊതു പരിപാടികളും ഒരുക്കാനുള്ള പൊതു വേദികളായി കേന്ദ്രങ്ങള്‍ പ്രയോജനപ്പെടും.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍ അധ്യക്ഷയായ അടിയില്‍ പരിപാടിയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ്, െ്രെടബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ടി.പി ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗം ബീന വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്തിന്‍ ജോര്‍ജ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ടി ബിനു, സി.വി സാലി, നിര്‍മല പ്രഭാകരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.സി ജിഷു , ലത ശശി, വിശ്വനാഥന്‍, നുസര്‍ത്ത്, പി. വാസുദേവന്‍, മഹേഷ്, ഷമീര്‍, ശാന്തി സുനില്‍, അഖിലേഷ്, കുഞ്ഞിമുഹമ്മദ്, ഗോപാലന്‍,
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാഹിദ്, ഐ.സി.ഡി.എസ് ഓഫീസര്‍ ഭാഗ്യലക്ഷ്മി, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.കെ സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)